എന്റെ ഗ്രാമം-മുഴപ്പിലങ്ങാട്‌

Saturday, 19 May 2012

Home
Saturday, 19 May 2012
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദ സഞ്ചാരം
സാംസ്കാരികം
പരാതി പരിഹാരസെല്‍
Contact Us
അക്ഷയ
Project Partners

Akshya Logo

it-mission.gif

 

 

 

unesco.jpg

SPACE Logo

logosmal.png

 

 

എന്റെഗ്രാമം വെബ്സൈറ്റുകള്‍

എന്റെഗ്രാമം

എന്റെഗ്രാമം കണ്ണൂര്‍  

കണ്ണൂര്‍ ജില്ലാപഞ്ചായത്ത് 

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

പായം

വേങ്ങാട്

 

Syndicate
Archive
ബീച്ച് ഫെസ്റ്റിന് തിരക്കേറുന്നു

Views : 32

Favoured : 8

Published in : വിനോദസഞ്ചാരം, വാര്ത്തകള്


muzhappilangad_beachfest2012.jpg ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചില്‍ നടക്കുന്ന ബീച്ച് ഫെസ്റ്റിന് തിരക്കേറുന്നു.ആയിരക്കണക്കിന് ആളുകളാണ് നിത്യവും ബീച്ചിലെത്തുന്നത്. അമ്യൂസ് മെന്റ് പാര്‍ക്ക്,  എക്സിബിഷന്‍ സ്റ്റാളുകള്‍ , പോലിസ്, വനംവകുപ്പ്, എന്‍ .ടി.ടി.എഫ് പവലിയനുകള്‍ എന്നിവ ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകുന്നേരം നടക്കുന്ന സാംസ്കാരിക സായാഹ്നത്തില്‍ രാഷ്ട്രിയ കലാ സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. വിവിധ കലാ- സാംസ്കാരിക പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
 
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
Tuesday, 24 April 2012
 
കലാകാരന്‍മാരുടെ ചുമതല വര്‍ദ്ധിക്കുന്നു; പ്രീയനന്ദന്‍

Views : 32

Favoured : 9

Published in : വിനോദസഞ്ചാരം, വാര്ത്തകള്


beacfest_priyanandan.jpg ചരിത്രത്തെയും സമകാലിക സാഹചര്യങ്ങളെയും ചുണ്ടിക്കാണിക്കേണ്ട ചുമതല കലാകാരന്‍ മാര്‍ക്കുണ്ടെന്ന് സിനിമാ സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു.ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ച്ഫെസ്റഅറിന്റെ ഭാഗമായി നടന്ന ബിച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഴക്കല്‍ വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.റോജ, എ.പി.ഹാഷിം ടി.വി.ഭരതന്‍ എന്നിവര്‍ സംസാരിച്ചു.
Editor's review User comments Favoured
Wednesday, 18 April 2012
 
ബീച്ച് റോഡിന്റെ വികസനത്തിന് സര്‍ക്കാര്‍ സഹായിക്കും

Views : 32

Favoured : 8

Published in : വിനോദസഞ്ചാരം, വാര്ത്തകള്


beachfest_kc.jpg മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഇടുങ്ങിയ റോഡ്കാരണം വിനോദ സഞ്ചാരികളുള്‍പ്പെ ടയുള്ളവര്‍ ബീച്ചിലെത്തുന്നതിന് ഏറെ വിഷമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന്റെ ഭാഗമായുള്ള സാംസ്കാരിക സായാഹ്നത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  അനന്തമായ വികസന സാധ്യതകളാണ് മുഴപ്പിലങ്ങാട് ഉള്ളത് മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സിന്ധു അദ്ധ്യക്ഷത വഹിച്ചു.എ.സുന്ദരന്‍ ‍,കെ.വി.പദ്മനാഭന്‍ , സുധീര്‍ബാബു എന്നിവര്‍ സംസാരിച്ചു.
Editor's review User comments Favoured
Monday, 16 April 2012
 
ബീച്ച് ഫെസ്റ്റ് തുടങ്ങി

Views : 35

Favoured : 7

Published in : വിനോദസഞ്ചാരം, വാര്ത്തകള്

muzhpilangad.jpgമുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിന്റേയും മുഴപ്പിലങ്ങാട്  സര്‍വ്വീസ് സഹകരണ ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റേയും  ജില്ലാ ടൂറിസം പ്രൊമോഷന്‍  കൗണ്‍സിലിന്റേയും സഹകരണത്തോടെ നാട്ടുകാരുടെ  സംഘാടക സമിതി 2008 മുതല്‍  നടത്തി വരുന്ന ബീച്ച് ഫെസ്റ്റ് ആരംഭിച്ചു.  ഏപ്രില്‍ 12 ന് വൈകുന്നേരം വര്‍ണാഭമായ ഘോഷയാത്രയോടെ ആരംഭിക്കുന്ന ബീച്ച് ഫെസ്റ്റ്  പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.  കെ കെ നാരായണന്‍ എം എല്‍ എ  അധ്യക്ഷത വഹിച്ചു.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
Wednesday, 11 April 2012
 
ജനസമ്പര്‍ക്ക പരിപാടി ; ധനസഹായ വിതരണം
Thursday, 09 February 2012

മുഖ‍്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട്‌ കണ്ണൂര്‍ താലൂക്കിലെ 753 പേര്‍ക്ക്‌ ഒന്നാംഘട്ടമായി അനുവദിച്ച ധനസഹായ വിതരണം ജനുവരി 18 മുതല്‍ 24 വരെ അനുവദിച്ചെങ്കിലും ഈ ദിവസങ്ങളില്‍ ധനസഹായം കൈപ്പറ്റുവാന്‍ സാധിക്കാത്ത ലിസ്റ്റില്‍ പേര്‌ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്ക്‌ ഫെബ്രുവരി 9, 10 തീയതികളില്‍ കണ്ണൂര്‍ താലൂക്ക്‌ ഓഫീസില്‍ വെച്ച്‌ ധനസഹായം വിതരണം ചെയ്യും . ഫെബ്രുവരി 9 ന്‌ കടന്നപ്പള്ളി, ഏഴോം, പള്ളിക്കുന്ന്‌, പുഴാതി, കണ്ണൂര്‍-1, കണ്ണൂര്‍-2 വില്ലേജുകളിലേത്‌ രാവിലെ 10 മണിമുതല്‍ 5 മണിവരെയും  മുഴപ്പിലങ്ങാട്‌,  മുണ്ടേരി,  മക്രേരി, കല‍്യാശ്ശേരി, കടമ്പൂര്‍, കാഞ്ഞിരോട്‌, മാട്ടൂല്‍, ചെറുതാഴം വില്ലേജുകളിലേത്‌ ഉച്ചക്ക്‌ 2 മണിമുതല്‍ 5 മണിവരെയും വിതരണം ചെയ്യുന്നതാണ്‌.

 

 
ഗ്രാമസഭാശാക്തീകരണത്തിനായി ഏകദിനപരിശീലനം

Views : 94    

Favoured : 34

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്‍


gramasabha_saktheekaranam.jpg പ്രത്യക്ഷ ജനാധിപത്യ വേദികളായ ഗ്രാമസഭകള്‍ ഇന്ന് ദുര്‍ബ്ബലപ്പെട്ടുവരുന്ന സാഹചര്യത്തില്‍ അവയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന ഗ്രാമസഭാ ശാക്തീകരണത്തിനായുള്ള ഗ്രാമസഭകളുടെ സംഘാടത്തിനായി വാര്‍ഡുകളില്‍ നിന്ന് തെരെഞ്ഞെടുത്ത 10 വീതം ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം ഡിസംബര്‍ 28 ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
Tuesday, 03 January 2012
 
ഐലന്റ് കാര്‍ണിവല്‍ തുടങ്ങി, ഏവര്‍ക്കും ധര്‍മ്മടം തീരത്തേക്ക് സ്വാഗതം

Views : 89    

Favoured : 29

Published in : വിനോദസഞ്ചാരം, വാര്ത്തകള്


started_island_carnival.jpg ഡിസംബര്‍ 23 മുതല്‍ ജനുവരി 1 വരെ നീണ്ടുനില്‍ക്കുന്ന ധര്‍മ്മടം ഐലന്‍റ് കാര്‍ണിവല്‍ ഔപചാരിക ഉദ്ഘാടനം കൃഷിവകുപ്പുമന്ത്രി കെ.പി.മോഹനന്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്‍റെ സഹകരണത്തോടെ ധര്‍മ്മടം ഗ്രാമപഞ്ചായത്ത്  സംഘടിപ്പിച്ച കാര്‍ണിവലില്‍ ഉദ്ഘാടനവേദിയില്‍ എം എല്‍ എ   കെ.കെ.നാരായണന്‍  അധ്യക്ഷനായിരുന്നു. ഐലന്റ് കാര്‍ണിവല്‍ ക്ഷണപത്രികയക്കായി ഇവിടെ ക്സിക്ക് ചെയ്യൂ
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
Thursday, 29 December 2011
 
പയ്യാമ്പലം-മുഴപ്പിലങ്ങാട്‌ ബീച്ച്‌ ബസ്‌ സര്‍വ്വീസ്‌ ആരംഭിച്ചു

Views : 155    

Favoured : 32

Published in : വിനോദസഞ്ചാരം, വാര്ത്തകള്


ജില്ലയിലെ ടൂറിസം വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ബസ്‌ സര്‍വ്വീസിന്‌ ആവേശകരമായ തുടക്കം. ആദ്യപടിയായി പയ്യാമ്പലത്തുനിന്നും മുഴപ്പിലങ്ങാട്‌ ബീച്ചിലേക്കുള്ള കെ.എസ്‌.ആര്‍ .ടി.സി. ബസ്‌ സര്‍വ്വീസ്സ്‌ കണ്ണൂര് കെ.എസ്‌.ആര്.ടി.സി. കോമ്പൗണ്ടില്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി വി.എസ്‌. ശിവകുമാറും ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും ചേര്‍ന്ന് ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. എം.എല്‍ .എ.മാരായ എ.പി. അബ്ദുളളക്കുട്ടി, അഡ്വ. സണ്ണി ജോസഫ്‌, കെ.കെ. നാരായണന്‍ , കെ.എം. ഷാജി, ജയിംസ്‌ മാത്യു, കണ്ണൂര്‍ നഗരസഭാ ചെയര്പേഴ്സണ്‍ എം.സി. ശ്രീജ എന്നിവരും പ്രമുഖ സാഹിത്യകാരന്‍ എം.മുകുന്ദന്‍, ഗാനരചയിതാവ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നടി സനുഷ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രസിനിധികള്‍, ബസ്‌ ഓപ്പറേറ്റേര്സ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ വി.ജെ. സെബാസ്റ്റ്യന്‍, ആര്‍ .ടി.ഒ. ഇന്‍ ചാര്‍ജ്ജ് മോഹനന്‍ നമ്പ്യാര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
Saturday, 17 December 2011
 
<< Start < Prev 1 2 Next > End >>

Results 1 - 19 of 25
Login Form





Lost Password?
No account yet? Register
Latest News
Popular
© 2012 എന്റെ ഗ്രാമം-മുഴപ്പിലങ്ങാട്‌
Joomla! is Free Software released under the GNU/GPL License.